ചെന്നൈ: കമല്‍ഹാസന്‍ നായകനായ തഗ് ലൈഫ് സിനിമയ്ക്ക് കര്‍ണാടകയില്‍ നിരോധനം. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 5ന് ആഗോള റിലീസിന് ഒരുങ്ങുക...
ചെന്നൈ: കമല്‍ഹാസന്‍ നായകനായ തഗ് ലൈഫ് സിനിമയ്ക്ക് കര്‍ണാടകയില്‍ നിരോധനം. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 5ന് ആഗോള റിലീസിന് ഒരുങ്ങുകയാണ്.
ഭാഷാ വിവാദത്തില്‍ നടന്‍ മാപ്പുപറയാന്‍ തയാറാകത്തതിനെ തുടര്‍ന്നാണ് റിലീസ് നിരോധിക്കാന്‍ കര്‍ണാടക ഫിലിം ചേംബര്‍ തീരുമാനിച്ചത്. തെറ്റു ചെയ്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തി മാപ്പു പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും കമല്‍ഹാസന്‍ നിലപാട് എടുത്തതിനു പിന്നാലെയാണ് നിരോധനം വന്നിരിക്കുന്നത്.
കേരളത്തെയും ആന്ധ്രയെയും കര്‍ണാടകത്തെയും ഒരുപോലെ സ്‌നേഹിക്കുന്നയാളാണ് ഞാന്‍. മുന്‍പും തനിക്ക് നേരേ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. രാജ്യതാല്പര്യത്തിന് വേണ്ടിയാണ് ഡിഎംകെയുമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കാണാന്‍ ഡിഎംകെ ആസ്ഥാനത്തെത്തിയ കമല്‍ ഹാസന്‍ വ്യക്തമാക്കി.
Key Words: Thug Life Movie Ban, Karnataka
COMMENTS