തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മികച്ച വിജയം നേടിയ ഫാമിലി ത്രില്ലര്‍ ചിത്രം 'തുടരും' മെയ് 30 മുതല്‍ ജിയോഹോട്സ്റ്റാറില്‍ സ്ട്രീമി...
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മികച്ച വിജയം നേടിയ ഫാമിലി ത്രില്ലര്‍ ചിത്രം 'തുടരും' മെയ് 30 മുതല്‍ ജിയോഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ ആര്‍ സുനില്‍ രചിച്ച ഈ ത്രില്ലര്‍ ചിത്രം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്‌സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും.
മോഹന്‍ലാല്‍, ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
COMMENTS