Thudarum director Tharum Moorthy's next film 'Torpedo'
കൊച്ചി: `തുടരും' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ വിജയം വലിയ ആഘോഷമാക്കുമ്പോള്‍ തന്നെ അടുത്ത ചിത്രം പ്രഖ്യാപിച്ച് സംവിധായകന് തരുണ്‍ മൂര്‍ത്തി. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തിന് `ടോര്‍പിഡോ' എന്നാണ് പേരിട്ടിരിക്കുന്നത്.
നടന്മാരായ ഫഹദ് ഫാസില്‍, അര്ജുന് ദാസ്, നസ്ലിന്, ഗണപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടന് ബിനു പപ്പുവാണ്. സംഗീത സംവിധായകന് സുഷിന് ശ്യാം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
Keywords: Thudarum, Tharum Moorthy, Torpedo, Poster
COMMENTS