Thiruvananthapuram IB Officer's death
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്തിനെതിരെ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പൊലീസ്. ഇരുവരും തമ്മിലുള്ള ടെലിഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്.
പ്രതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടക വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫോണ്‍ കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഒളിവില്‍ പോകുന്നതിനു മുന്‍പ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നു.
ചാറ്റില്‍ യുവതിയോട് പോയി ചാവൂയെന്നും എന്നാണ് നീ മരിക്കുന്നതെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നീ ഒഴിഞ്ഞുപോകണമെന്നും പറയുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 24 നാണ് ഐബി ഉദ്യോഗസ്ഥയായ യുവതിയെ പേട്ട റെയില്‍വേ സ്റ്റേഷനു സമീപത്തെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് യുവതിയുടെ സഹപ്രവര്‍ത്തകനെതിരെ ആത്മഹത്യാപ്രേരണ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
Keywords: Thiruvananthapuram IB Officer's death, Police, Chat, Sukanth
COMMENTS