ആലപ്പുഴ: പോസ്റ്റല്‍ ബാലറ്റുകള്‍ തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ അഭിപ്രായം തിരുത്തി ജി സുധാകരന്‍. പോസ്റ്റല്‍ ബാലറ്റ് തിരുത്തിയ സംഭവം ഉണ്ടായി...
ആലപ്പുഴ: പോസ്റ്റല്‍ ബാലറ്റുകള്‍ തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ അഭിപ്രായം തിരുത്തി ജി സുധാകരന്‍. പോസ്റ്റല്‍ ബാലറ്റ് തിരുത്തിയ സംഭവം ഉണ്ടായിട്ടില്ലെന്നാണ് ജി സുധാകരന്റെ മലക്കം മറിച്ചില്‍.
അല്‍പം ഭാവന കലര്‍ത്തി പറഞ്ഞതാണ്. ഒരിക്കലും കള്ള വോട്ട് ചെയ്തിട്ടില്ല. ചെയ്യിപ്പിച്ചിട്ടുമില്ല. വോട്ട് ചെയ്യാത്ത യൂണിയന്‍കാരെ ചെറുതായി ഒന്ന് ഭീഷണിപ്പെടുത്തിയതാണ്. മൊഴിയെടുക്കാന്‍ വന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞതായും ജി സുധാകരന്‍.
അതേസമയം വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ആലപ്പുഴ സൗത്ത് പൊലീസിന് നിര്‍ദ്ദേശം നല്‍കി. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമായതിനാല്‍ അന്വേഷണത്തിന് പൊലീസ് നിയമോപദേശം തേടും.
Key Words: Postal Ballot Tampering, G. Sudhakaran
COMMENTS