ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തില്‍പ്പെട്ട ശശി തരൂരിനെതിരെ കോണ്‍ഗ്രസ് തന്നെ ...
ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തില്‍പ്പെട്ട ശശി തരൂരിനെതിരെ കോണ്‍ഗ്രസ് തന്നെ രംഗത്തുവന്നതോടെ മറുപടിയുമായി തരൂര്‍. ഭീകരതയ്ക്കെതിരായ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പോരാട്ടത്തെ പ്രശംസിച്ചതിനാണ് പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ പരിഹാസങ്ങള്‍ക്ക് തരൂര്‍ പാത്രമായത്. 'വിമര്‍ശകരും ട്രോളന്മാരും' തന്റെ വീക്ഷണങ്ങളെ വളച്ചൊടിക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്നും തനിക്ക് 'ഇതിലും മികച്ച കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും' അദ്ദേഹം കോണ്‍ഗ്രസിന് പരോക്ഷമായി മറുപടി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷം ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ലോകത്തെ അറിയിക്കാനായി എംപിമാരടക്കമുള്ള ഏഴ് പ്രതിനിധി സംഘത്തെ വിദേശത്തേക്ക് അയച്ചിരുന്നു. അതില്‍ തരൂര്‍ നയിക്കുന്ന സംഘം യുഎസിലടക്കം സന്ദര്‍ശനം നടത്തി. യുഎസിലും പനാമയിലും എത്തിയപ്പോള്‍ മോദി സര്‍ക്കാരിന് അനുകൂലമായി സംസാരിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന തരൂരിന്റെ പ്രസ്താവനക്കെതിരെയാണ് നേതാക്കള്‍ ഒന്നടങ്കം തിരിഞ്ഞത്. സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ പാനമയിലെ പര്യടനത്തിനിടെയായിരുന്നു തരൂരിന്റെ ഈ പ്രസ്താവന. പാര്‍ട്ടിയോട് ചോദിക്കാതെ കേന്ദ്രം സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ തരൂരിനെ ഉള്‍പ്പെടുത്തിയതു മുതല്‍ നേതാക്കള്‍ക്കിടയില്‍ കല്ലുകടി ഉയര്‍ന്നിരുന്നു.
Key words: Sashi Tharoor, Controvesry , Operation Sindoor, Pahalgam Terror Attack
COMMENTS