വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി വ്യക...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി തീരുവകള്‍ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് ഉതതരവിട്ടു. തീരുവ നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ട്.
തീരുവ നടപടികള്‍ 10 ദിവസങ്ങള്‍ക്കകം നിര്‍ത്തലാക്കണമെന്നും ഫെഡറല്‍ കോടതി ഉത്തരവിട്ടു. അമേരിക്കയുടെ സാമ്പത്തിക അടിയന്തിര സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുവ നടപടികളെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു.
സാമ്പത്തിക അനിവാര്യതയെ തടയാന്‍ തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ക്ക് കഴിയില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി. ഇന്നത്തെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യുഎസ് ജസ്റ്റിസ് വകുപ്പ് അറിയിച്ചു.
Key Words: US Tariffs, Donald Trump
COMMENTS