ചെന്നൈ: സൂപ്പര്‍താരം കമല്‍ഹാസന്റെ രാജ്യസഭാ പ്രവേശനത്തിനു വഴിയൊരുങ്ങുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴ...
ചെന്നൈ: സൂപ്പര്‍താരം കമല്‍ഹാസന്റെ രാജ്യസഭാ പ്രവേശനത്തിനു വഴിയൊരുങ്ങുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇതോടെ ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍നിന്ന് നാലുപേര്‍ക്ക് ഇക്കുറി രാജ്യസഭാംഗമാകാം. അതില്‍ ഒരു സീറ്റ് കമല്‍ഹാസനു നല്‍കാമെന്നാണു ധാരണ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്പത്തൂരില്‍ മത്സരിക്കാതിരുന്ന കമല്‍ഹാസന്‍, ഇന്ത്യാ മുന്നണിക്കു വേണ്ടി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തിയിരുന്നു.
കോയമ്പത്തൂരിലെ മത്സരത്തില്‍നിന്നു പിന്മാറുന്നതിന്റെ ഭാഗമായാണ് 2025 ജൂണില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് (എംഎന്‍എം) നല്‍കാന്‍ ധാരണയായത്.
Key Words: Kamala Haasan, Tamil Nadu, Rajyasabha Election
COMMENTS