ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ സര്‍ക്കാര്‍ മദ്യശാലകളില്‍ കഴിഞ്ഞ ആഴ്ചയിലും മാര്‍ച്ചിലും നടത്തിയ റെയ്ഡുകള്‍ക്കെതിരെ ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടത...
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ സര്‍ക്കാര്‍ മദ്യശാലകളില്‍ കഴിഞ്ഞ ആഴ്ചയിലും മാര്‍ച്ചിലും നടത്തിയ റെയ്ഡുകള്‍ക്കെതിരെ ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇഡി എല്ലാ പരിധികളും ലംഘിച്ചെന്നും കോടതി ശാസിച്ചു. റെയ്ഡ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഇഡിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
മദ്യം കൊണ്ടുപോകുന്നതിലെ അഴിമതി, ബാര്‍ ലൈസന്‍സുകള്‍ നല്‍കല്‍, കുപ്പി നിര്‍മ്മാണ സ്ഥാപനങ്ങളുമായും ഡിസ്റ്റിലറികളുമായും ഒത്തുചേര്‍ന്ന് ഫണ്ട് വകമാറ്റി കണക്കില്‍പ്പെടാത്ത പണമുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഇഡിയുടെ റെയ്ഡുകള്‍.
അതേസമയം, കോടതിയുടെ നിര്‍ദ്ദേശത്തെ ഭരണകക്ഷിയായ ഡിഎംകെ സ്വാഗതം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്കുള്ള ഒരു പ്രഹരമായിരുന്നു കോടതി ഉത്തരവെന്ന് മുന്‍ രാജ്യസഭാ എംപി ആര്‍എസ് ഭാരതി പ്രതികരിച്ചു.
Key Words: Supreme Court, ED Raid
COMMENTS