തിരുവനന്തപുരം : കെ. സുധാകരന് പകരക്കാരനായി കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എം എല്‍ എ ഇന്ന് ചുമതലയേല്‍ക്കും. കെ പി സി സി ആസ്ഥാനത്ത് 9.30 നാ...
തിരുവനന്തപുരം : കെ. സുധാകരന് പകരക്കാരനായി കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എം എല്‍ എ ഇന്ന് ചുമതലയേല്‍ക്കും. കെ പി സി സി ആസ്ഥാനത്ത് 9.30 നാണ് ചടങ്ങ്. എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാകും ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുക. വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി സിവിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി എന്നിവരും ഇന്ന് ചുമതലയേറ്റെടുക്കും.
മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അധികാരത്തിലേക്കെത്തുന്നതിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും ഇന്നലെ സണ്ണി ജോസഫും മറ്റ് നേതാക്കളും ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.
Key Words: Sunny Joseph, KPCC
COMMENTS