തിരുവനന്തപുരം : കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എം എല്‍ എയെ തിരഞ്ഞെടുത്തതില്‍ അതിരില്ലാത്ത സന്തോഷമെന്ന് പാലക്കാട് എം എല്‍ എ രാ...
തിരുവനന്തപുരം : കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എം എല്‍ എയെ തിരഞ്ഞെടുത്തതില്‍ അതിരില്ലാത്ത സന്തോഷമെന്ന് പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍.
വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം. ഒരു സാധാരണ പ്രവര്‍ത്തകനെ ആവേശത്തിലാക്കുന്ന ഉജ്ജ്വലമായ തീരുമാനമെടുത്ത കോണ്‍ഗ്രസിന്റെ ഹൈക്കമാന്റിന് സ്‌നേഹാഭിവാദ്യങ്ങളെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സ്‌പെഷലിസ്റ്റുകളുടെ ഒരു ടീമിനെയാണ് ഹൈക്കമാന്റ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. സണ്ണി ജോസഫ് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധനാണ്. കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളരെ ധീരമായി നയിച്ച, കോണ്‍ഗ്രസിന്റെ ഓരോ കോണിലുള്ള പ്രവര്‍ത്തകന്റെ വിശ്വാസവും ആത്മാഭിമാനവും ഉയര്‍ത്തിയ കെ സുധാകരന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറുമ്പോള്‍ അദ്ദേഹത്തിനെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
കെ പി സി സിയുടെ പ്രസിഡന്റായി കണ്ണൂരില്‍ നിന്ന് തന്നെയാണ് ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നത് യൂ ഡി എഫ് ഗവണ്‍മെന്റ് ഉണ്ടാകാനുള്ള കൗണ്ട്ഡൗണ്‍ ഇവിടെ തുടങ്ങുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
Key Words: Sunny Joseph, KPCC President, Rahul Mangkootahil
 

 
							     
							     
							     
							    
 
 
 
 
 
COMMENTS