ന്യൂഡല്‍ഹി : പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന നടപടികളുടെ ഭാഗമായി ഒരാള...
ന്യൂഡല്‍ഹി : പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന നടപടികളുടെ ഭാഗമായി ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്.
ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നും നിര്‍ണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാര്‍ക്ക് കൈമാറിയെന്നും ആരോപിച്ചാണ് അധികൃതരുടെ നടപടി.
രാജ്ഘട്ട്, നമോ ഘട്ട്, ഗ്യാന്‍വാപി, വാരണാസി റെയില്‍വേ സ്റ്റേഷന്‍, ഡല്‍ഹിയിലെ ചെങ്കോട്ട തുടങ്ങിയ ഇന്ത്യയിലെ ചില സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പാകിസ്ഥാനിലെ ചില വ്യക്തികള്‍ക്ക് അയച്ചു കൊടുത്തതായി അധികൃതര്‍ കണ്ടെത്തി.
Key Words: Spy, Spying for Pakistan, Arrest
COMMENTS