കൊച്ചി : കൊച്ചി തീരത്തെ കപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. മത്സ്യസമ്പത്ത...
കൊച്ചി : കൊച്ചി തീരത്തെ കപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കും, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത, ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.
അതേസമയം, അപകടകരമായ യാതൊന്നും കടലില്‍ കലര്‍ന്നിട്ടില്ലെന്നും മത്സ്യം കഴിക്കുന്നതിന് ഒരു തടസമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കാല്‍സ്യം കാര്‍ബേഡ് അടങ്ങിയ അഞ്ച് കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണിട്ടുണ്ടെന്നും ഇവ ഇതുവരെ തീരത്ത് അടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
കപ്പലില്‍ നിന്ന് തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചേര്‍ന്ന വിദഗ്ദരുടെ യോഗത്തിലാണ് തീരുമാനം. ഡ്രോണ്‍ സര്‍വ്വേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാനാണ് ശ്രമം. പാരിസ്ഥിതിക ആഘാതമുണ്ടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യുന്നത്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
Key Words: Ship Accident, MSC Elsa, State Disaster
COMMENTS