പത്തനംതിട്ട: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍...
പത്തനംതിട്ട: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും.
ഇടവമാസം 1 ന് രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീര്‍ത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും സര്‍ക്കാരും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.
ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും. 19 നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ശബരിമല ദര്‍ശനം നടത്തുക.
Key Words: Sabarimala
COMMENTS