സെലക്ടര്‍മാര്‍ കൈവിട്ടു, പുതിയ ക്യാപ്ടന്‍ വരുമെന്നുറപ്പായപ്പോള്‍ ടെസ്റ്റ് ക്യാപ് ഊരിവച്ച് രോഹിത് ശര്‍മ, ഇനി ഏകദിനത്തില്‍ മാത്രം

Indian captain Rohit Sharma has announced his retirement from Test cricket. Rohit's decision comes days before the selection of the Indian team


 മുംബയ്: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിതിന്റെ തീരുമാനം. ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി കളിക്കുന്നത് തുടരുമെന്ന് 38 കാരനായ രോഹിത് പറഞ്ഞു.

തീരുമാനം സ്ഥിരീകരിക്കുന്ന ഇന്‍സ്റ്റാഗ്രാം സ്റ്റോറി രോഹിത് പങ്കിട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണിന്റെ മധ്യത്തില്‍, മുംബയ് ഇന്ത്യന്‍സിനായി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രോഹിത് സ്വന്തം മൈതാനത്ത് കളിച്ചതിന് ശേഷമാണ് ഈ പ്രഖ്യാപനം.

'എല്ലാവര്‍ക്കും നമസ്‌കാരം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വിവരം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വെള്ള വസ്ത്രത്തില്‍ എന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഞാന്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് തുടരും,' തന്റെ ടെസ്റ്റ് തൊപ്പിയുടെ ഫോട്ടോ പങ്കുവച്ച് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രോഹിത് പറഞ്ഞു.

ജൂണ്‍ 20 ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനായി പുതിയ ക്യാപ്റ്റനെ നിയമിക്കാന്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് രോഹിതിന്റെ തീരുമാനം. അഞ്ച് ടെസ്റ്റ് പരമ്പരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി തുടരാന്‍ രോഹിതിനു താത്പര്യമില്ലായിരുന്നു.

2024ല്‍ ടി20 ലോകകപ്പ് നേടിയതിന് ശേഷം രോഹിത് ടി20യില്‍ നിന്ന് വിരമിച്ചിരുന്നു. 2027-ല്‍ ആഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹം ഏകദിനങ്ങളില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കും. ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരെല്ലാം മത്സരരംഗത്തുണ്ട്. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന രണ്ട് ടെസ്റ്റുകളില്‍ രോഹിതിന്റെ അഭാവത്തില്‍ ബുംറ ഇന്ത്യയെ നയിച്ചിരുന്നു. എന്നാല്‍, ഇക്കുറി ഗില്ലിനാണ് സാദ്ധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരിയില്‍ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം, ഇംഗ്ലണ്ട് പര്യടനം കളിക്കാനുള്ള അവസരം നല്‍കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് രോഹിത് ബിസിസിഐ ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നു. 

പക്ഷേ, രോഹിതിന്റെ ആഗ്രഹം സെലക്ടര്‍മാരെ കടുത്ത പ്രതിസന്ധിയിലാക്കി. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ തുടക്കത്തില്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ 38 കാരനായ രോഹിതിനെ നിയോഗിക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റിക്ക് പൂര്‍ണ്ണമായും താത്പര്യമില്ലായിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം രോഹിത് രഞ്ജി ട്രോഫി മത്സരം കളിച്ചുവെങ്കിലും ജമ്മു കശ്മീരിനെതിരെ മുംബയ്ക്കു വേണ്ടി ബാറ്റ് ചെയ്ത രോഹിത് പരാജയമായിരുന്നു.

രോഹിതിന്റെ മോശം ഫോം ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുകയും തങ്ങള്‍ക്കും പേരുദോഷമുണ്ടാക്കുകയും ചെയ്യുമെന്നും സെലക്ടര്‍മാര്‍ ഭയന്നു.2024-25 ഹോം സീസണ്‍ ആരംഭിക്കുന്നത് വരെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനും സീനിയര്‍ ബാറ്റ്സ്മാനുമായിരുന്ന രോഹിതിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാതെ തുടര്‍ന്നിരുന്നു. ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ ഇന്ത്യ 0-3 ന് പരമ്പര കൈവിട്ട ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി വിമര്‍ശന വിധേയമായി. 

ഈ വര്‍ഷം ആദ്യം നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് 1-3 ന് പരാജയപ്പെട്ടപ്പോള്‍ രോഹിത് ഫോമിനായി പാടുപെടുകയായിരുന്നു. രോഹിത് അച്ഛനായ വേളയില്‍  അവധിയില്‍ പോയപ്പോള്‍ പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയിച്ചു. രോഹിത് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും താളം നഷ്ടപ്പെട്ടു.

ബാറ്റിംഗ് നിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ രോഹിതിന് കഴിഞ്ഞില്ല. രണ്ടാം ടെസ്റ്റില്‍ കെ.എല്‍. രാഹുലിനെയും യശസ്വി ജയ്സ്വാളിനെയും ഒന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് അദ്ദേഹം ഓപ്പണിംഗ് സ്ഥാനം ഒഴിഞ്ഞു. നാലാം ടെസ്റ്റില്‍ ഓപ്പണറായി തിരിച്ചെത്തി. പരമ്പരയുടെ അവസാന മത്സരത്തില്‍ ഇലവനില്‍ നിന്ന് പുറത്തായി.

ജൂണില്‍ ഇന്ത്യ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുമ്പോള്‍ ഫോം വീണ്ടെടുക്കാമെന്നായിരുന്നു രോഹിതിന്റെ പ്രതീക്ഷ. 2024-25 സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രോഹിതിന് 164 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 36 റണ്‍സ് മാത്രം നേടിയ അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോകുന്നത്.

2019 ല്‍ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതിനുശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരില്‍ ഒരാളായിരുന്നു രോഹിത്. അന്നത്തെ നായകനായ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും അവസരം നല്‍കിയതോടെ, 2019-21, 2021-23 വര്‍ഷങ്ങളിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളുകളിലുടനീളം ഏറ്റവും സ്ഥിരതയുള്ള ഓപ്പണര്‍മാരില്‍ ഒരാളായി രോഹിത് മാറി. ടെസ്റ്റ് ക്രിക്കറ്ററായി ആദ്യ ആറ് വര്‍ഷങ്ങളില്‍ മൂന്ന് സെഞ്ച്വറികള്‍ മാത്രമാണ് അദ്ദേഹം നേടിയത്, എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങളില്‍ ഒമ്പതു സെഞ്ച്വറികള്‍ നേടി.

67 മത്സരങ്ങളില്‍ നിന്ന് 4,301 റണ്‍സ് നേടിയാണ് രോഹിത് തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. 25 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച അദ്ദേഹം 12 എണ്ണത്തില്‍ വിജയിക്കുകയും ഒമ്പതെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു.

Summary: Indian captain Rohit Sharma has announced his retirement from Test cricket. Rohit's decision comes days before the selection of the Indian team for the tour of England. Rohit ended his Test career with 4,301 runs in 67 matches.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,442,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6392,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14575,Kochi.,2,Latest News,3,lifestyle,259,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2115,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,294,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,542,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1032,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1533,
ltr
item
www.vyganews.com: സെലക്ടര്‍മാര്‍ കൈവിട്ടു, പുതിയ ക്യാപ്ടന്‍ വരുമെന്നുറപ്പായപ്പോള്‍ ടെസ്റ്റ് ക്യാപ് ഊരിവച്ച് രോഹിത് ശര്‍മ, ഇനി ഏകദിനത്തില്‍ മാത്രം
സെലക്ടര്‍മാര്‍ കൈവിട്ടു, പുതിയ ക്യാപ്ടന്‍ വരുമെന്നുറപ്പായപ്പോള്‍ ടെസ്റ്റ് ക്യാപ് ഊരിവച്ച് രോഹിത് ശര്‍മ, ഇനി ഏകദിനത്തില്‍ മാത്രം
Indian captain Rohit Sharma has announced his retirement from Test cricket. Rohit's decision comes days before the selection of the Indian team
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjN2YkHH6FFDJT4FfuNrjCqDrmKwewqCupQc_iloMGjkdKoaQXHsivlbtzjZcOehnJMurg0pZwCSmabwpmqK4mzW4bonKJG1aTn0z5Db1xKZ84DBXZ5v2BFzFmr9Z-luFFdoDEWGaJUh6m_pk5W6BTEnBy0-q8ISolECWtpRlS0ku45-gO_viznkcYQdwc/s320/Rohit%20Sharma%20Vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjN2YkHH6FFDJT4FfuNrjCqDrmKwewqCupQc_iloMGjkdKoaQXHsivlbtzjZcOehnJMurg0pZwCSmabwpmqK4mzW4bonKJG1aTn0z5Db1xKZ84DBXZ5v2BFzFmr9Z-luFFdoDEWGaJUh6m_pk5W6BTEnBy0-q8ISolECWtpRlS0ku45-gO_viznkcYQdwc/s72-c/Rohit%20Sharma%20Vyganews.jpg
www.vyganews.com
https://www.vyganews.com/2025/05/rohit-sharma-announced-retirement-from.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/05/rohit-sharma-announced-retirement-from.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy