Royal Challengers Bangalore entered the IPL finals by defeating Punjab Kings for 8 wickets
മൊഹാലി : പഞ്ചാബ് കിംഗ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു.
എട്ടു വിക്കറ്റിനാണ് ഒന്നാം ക്വാളിഫയറിൽ ആർ സി ബിയുടെ വിജയം.
പഞ്ചാബ് 102 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 ഓവറിൽ ആർ സി ബി ലക്ഷ്യം കണ്ടു.
തോറ്റെങ്കിലും പഞ്ചാബിന് മുന്നിൽ ഇനി ഒരു അവസരം കൂടി ഉണ്ട്. നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ് -ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് നേരിടും.
ഈ മത്സരത്തിൽ വിജയിച്ചാൽ പഞ്ചാബിന് ഫൈനലിൽ പ്രവേശിക്കാം.
27 പന്തിൽ 56 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഫിൽ സാൾട്ടാണ് ആർസിബിയുടെ വിജയം അനായാസമാക്കിയത്.
വിരാട് കോലി (12), മായങ്ക് അഗർവാൾ (19), രജത്ത് പട്ടിദാർ (15) എന്നിവർ വിജയത്തിലേക്ക് തങ്ങളുടെ സംഭാവന നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 17 പന്തിൽ 26 റൺസ് എടുത്ത് മാർക്കസ് സ്‌റ്റോയ്നിസാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.
2009, 2011, 2016 വർഷങ്ങളിൽ ആർ സി ബി ഫൈനലിൽ കടന്നിരുന്നു. അപ്പോഴൊന്നും കിരീടം നേടാൻ സാധിച്ചിരുന്നില്ല.
Summary: Royal Challengers Bangalore entered the IPL finals by defeating Punjab Kings for 8 wickets.
COMMENTS