Royal Challengers Bangalore qualified for the IPL Qualifier 1 by nullifying Rishabh Pant's hard-fought century
ബംഗളൂരു: ഋഷഭ് പന്ത് പൊരുതി നേടിയ സെഞ്ച്വറി വിഫലമാക്കി കൊണ്ട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ഒന്നാം ക്വാളിഫയറിന് യോഗ്യത ഉറപ്പാക്കി.
മെയ് 29ന് ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സാണ് ആർ സി ബിയുടെ എതിരാളി.
എട്ടു പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റിനാണ് ആർസിബിയുടെ വിജയം.
ലക്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 227 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എടുത്ത് ആർസിബി മറികടക്കുകയായിരുന്നു.
ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ മിന്നുന്ന സെഞ്ചുറിയുടെ ബലത്തിലാണ് ലക്നൗ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എടുത്തത്.
വെല്ലുവിളി നിറഞ്ഞ ലക്ഷ്യം തുടക്കം മുതൽ മനക്കരുത്തോടെ ആർ സി ബി നേരിടുകയായിരുന്നു.
തുടക്കം മുതൽ ഓപ്പണർമാരായ ഫില്‍ സാൾട്ടും വിരാട് കോലിയും തകർത്തടിക്കുകയായിരുന്നു. 19 പന്തിൽ 30 റൺസ് എടുത്ത സാൾട്ട് ആദ്യം പുറത്തായി. 30 പന്തിൽ 54 റൺസ് എടുത്ത് വിരാട് കോലി ശക്തമായ അടിത്തറയിട്ടു. പിന്നാലെ എത്തിയ രജത് പട്ടി ദാർ (14) , ലിയാം ലിവിങ്സ്റ്റൺ (0) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും അഗർവാളും (41) 33 പന്തിൽ 85 റൺസ് എടുത്ത ക്യാപ്റ്റൻ ജിതേഷ് ശർമയും ആർ സി ബി യുടെ ജയം അനായാസമാക്കി.
ലക്‌നൗവിനായി മിച്ചൽ മാഷ് 37 പന്തിൽ 67 റൺസ് എടുത്തു. ക്യാപ്റ്റൻ പന്ത് 61 ബോളിൽ 118 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
Summary: Royal Challengers Bangalore qualified for the IPL Qualifier 1 by nullifying Rishabh Pant's hard-fought century.
COMMENTS