തിരുവനന്തപുരം : നുണകള്‍ കൊണ്ട് ഊതി വീര്‍പ്പിച്ച ഒന്നിനെ പ്രോഗ്രസ് കാര്‍ഡ് എന്ന് വിളിക്കാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അ...
തിരുവനന്തപുരം : നുണകള്‍ കൊണ്ട് ഊതി വീര്‍പ്പിച്ച ഒന്നിനെ പ്രോഗ്രസ് കാര്‍ഡ് എന്ന് വിളിക്കാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയേയും കെടുകാര്യസ്ഥതയേയും പച്ച നുണകള്‍ കൊണ്ട് വെള്ളപൂശുന്ന ഒന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന പേരില്‍ ഇറക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തുവിട്ട പ്രോഗ്രസ് റിപ്പോര്‍ട്ട് നാലുവര്‍ഷത്തെ ഭരണ പരാജയങ്ങളുടെ റിപ്പോര്‍ട്ടാണ്.
ഭരണം സമസ്ത മേഖലകളിലും സ്തംഭിച്ചിരിക്കുന്നു. കേരളം ഏറ്റവും വലിയ കടക്കണിയിലാണ്. കേരളത്തിന്റെ ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തിലെ പേരുകേട്ട ആരോഗ്യ വ്യവസ്ഥിതി പാടേ തകര്‍ന്നിരിക്കുന്നു. മിക്ക ആശുപത്രികളിലും അവശ്യമരുന്നുകള്‍ പോലുമില്ല.
കോര്‍പ്പറേറ്റുകള്‍ക്ക് കോടികളുടെ ലാഭം ഉണ്ടാക്കി കൊടുത്ത കെ ഫോണ്‍ എന്ന പദ്ധതിയാണ് സര്‍ക്കാര്‍ വലിയ ഭരണ നേട്ടമായി ഉയര്‍ത്തി കാട്ടുന്നത്. കോടിക്കണക്കിന് രൂപയുടെ കേബിളുകള്‍ കുഴിച്ചിട്ടതല്ലാതെ ഇതുകൊണ്ട് ആര്‍ക്കും കാര്യമായ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
കേരളത്തിന്റെ വൈദ്യുത മേഖല പാടെ തകര്‍ന്നിരിക്കുന്നു. ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയിട്ട വര്‍ഷങ്ങളായി. വന്‍കിടക്കാരില്‍ നിന്ന് ഇരട്ടിവിലയ്ക്കും മൂന്നരട്ടി വിലയ്ക്കും വൈദ്യുതി വാങ്ങി അതിന്റെ അധികഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.
COMMENTS