ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സി...
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സര്‍വകക്ഷി യോഗത്തില്‍ വിശദീകരിച്ചു. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകര്‍ത്തത്. 'ഓപ്പറേഷന് സിന്ദൂര്‍' എന്ന് പേരിട്ട സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സര്‍വകക്ഷിയോഗമാണ് ഇന്ന് നടന്നത്.
'ഞങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്കി, ഖാര്‍ഗെ ജി പറഞ്ഞത് ശരിയാണ് - ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എല്ലാവരും പിന്തുണ നല്‍കുക മാത്രമാണ് ചെയ്തത്,' ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതിങ്ങനെ.
ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ കക്ഷി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Key Words: Rajnath Singh, Terrorists , Operation Sindoor
COMMENTS