അജയ് ദേവ്ഗണ്‍ നായകനായ റെയ്ഡ് 2 ജൂലൈയില്‍ ഒടിടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒടിടി പ്ലേ റിപ്പോര്‍ട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സ് ചിത്രത...
അജയ് ദേവ്ഗണ്‍ നായകനായ റെയ്ഡ് 2 ജൂലൈയില്‍ ഒടിടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒടിടി പ്ലേ റിപ്പോര്‍ട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
വിക്കി കൗശല്‍ നായകനായ ഛാവയ്ക്ക് ശേഷം ആഗോളതലത്തില്‍ 200 കോടി രൂപ കടന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് റെയ്ഡ് 2. അതേസമയം തമിഴ് സിനിമയിലെ അത്ഭുത ഹിറ്റായ ടൂറിസ്റ്റ് ഫാമിലി ജൂണ്‍ 6ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും എന്നാണ് വിവരം.
അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി ഫാമിലി ഡ്രാമ എന്ന നിലയില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുകയാണ്. ശശികുമാറും സിമ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Key Words: Raid Movie, OTT Release
COMMENTS