കൊച്ചി : മുഖ്യമന്ത്രിയുടെ 'കറിവേപ്പില' പരാമർശത്തില്‍ മറുപടിയുമായി പി വി അൻവർ. കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് ക...
കൊച്ചി : മുഖ്യമന്ത്രിയുടെ 'കറിവേപ്പില' പരാമർശത്തില്‍ മറുപടിയുമായി പി വി അൻവർ. കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയിൽ ഇട്ടാലും സ്വാദ് കൂടുമെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ടാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥ കറിവേപ്പില പോലെയാണ്. അതിലെ എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നത് പോലെ ആണല്ലോ എന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്നും പി വി അൻവർ പ്രതികരിച്ചു. സ്വരാജിന് മത്സരിക്കാമല്ലോ എന്നും താൻ ഉയർത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലെ തെരഞ്ഞെടുപ്പിലുണ്ടാവുമെന്നും അൻവർ കൂട്ടിച്ചേര്‍ത്തു.
സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന പി വി അൻവർ.
Key Words: PV Anwar, Pinarayi Vijayan, 'Curry Leaf' Remark.
COMMENTS