ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത...
ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുടിന്‍ ഇന്ത്യയിലേക്കെത്തുന്നത്. വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലായിരിക്കും പുടിന്‍ പങ്കെടുക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഫോണില്‍ സംസാരിച്ചെന്നും ഭീകരതയെ ചെറുക്കുന്നതില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള തുടര്‍ച്ചയായ സഹകരണത്തിന്റെ അടിയന്തര ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞുവെന്നും റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സ്ഥിരീകരിച്ചു.
ഫോണ്‍ സംഭാഷണത്തിനിടെ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയുടെ ദുഖത്തില്‍ പങ്കുചേരുകയും വീണ്ടും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു പുടിന്‍.
Key Words: Narendra Modi, Vladimir Putin
COMMENTS