തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ അനിശ്ചിത കാല ബസ് സമരത്തിലേക്ക്. സംസ്ഥാനത്ത് ദീര്‍ഘ കാലമായി സര്‍വീസ് നടത്ത...
തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ അനിശ്ചിത കാല ബസ് സമരത്തിലേക്ക്.
സംസ്ഥാനത്ത് ദീര്‍ഘ കാലമായി സര്‍വീസ് നടത്തിയിരുന്ന ദീര്‍ഘദൂര ബസുകളുടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാക്കി വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും, നിസ്സാര കാരണം പറഞ്ഞ് ബസുടമകളില്‍ നിന്ന് ഭീമമായ തുക പിഴ ചുമത്തുന്ന വകുപ്പിന്റെയും പോലീസിന്റെയും കിരാത നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബസ് സര്‍വിസുകള്‍ നിര്‍ത്തിവെക്കുവാന്‍ ബസുടമകള്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടി കളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത് അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തിയ്യതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Key Words: Private Bus Srike
COMMENTS