ന്യൂഡല്‍ഹി: സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ച്ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന്...
ന്യൂഡല്‍ഹി: സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ച്ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അണുബോംബ് കാണിച്ച് ഇന്ത്യയെ പേടിപ്പിക്കാൻ നോക്കേണ്ട. പാകിസ്താന്റെ യഥാർഥ മുഖം ലോകത്തിന് മുമ്പിൽ തുറന്നു കാണിക്കും.
പാകിസ്‌താൻ ഭീകരവാദം കയറ്റി അയക്കുന്നത് തുടരുകയാണെങ്കിൽ ഓരോ ചില്ലിക്കാശിനും യാചിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരർ മതം നോക്കി നിരപരാധികളെ കൊലപ്പെടുത്തി. 22 മിനിട്ടിൽ ഇന്ത്യ മറുപടി നൽകി. ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. നമ്മൾ മിണ്ടാതെ ഇരിക്കുമെന്ന് ചിലർ കരുതി.
സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി. ഓപറേഷൻ സിന്ദൂർ നീതിയുടെ പുതിയ സ്വരൂപമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Key Words: Prime Minister, Operation Sindoor, Pahalgam Terror Attack
COMMENTS