തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്‌നം പൂവണിഞ്ഞു. വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്തു. തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പ...
തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്‌നം പൂവണിഞ്ഞു. വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്തു. തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. 11 മണിയോടെ മോദി ഉദ്ഘാടന വേദിയില്‍ എത്തി. തുടര്‍ന്നാണ് ചടങ്ങ് നടന്നത്. പന്ത്രണ്ടോടെ അദ്ദേഹം മടങ്ങും.
കമ്മിഷനിങ്ങിന് സാക്ഷിയാകാന്‍ ആയിരങ്ങളാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. നഗരത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചത്.
ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
'നമ്മുടെ മുഖ്യമന്ത്രിയോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, താങ്കള്‍ ഇന്ത്യാ സഖ്യത്തിന്റെ ഒരു പ്രധാനഘടകമാണ്, ശശി തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം നഷ്ടപ്പെടുത്തും'. എന്നാല്‍ പ്രസംഗത്തിലെ ഇന്ത്യാ സഖ്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഹിന്ദിയിലെ ഈ വാക്കുകള്‍ പരിഭാഷകന്‍ വിവര്‍ത്തനം ചെയ്തില്ല. ഇത് വേദിയിലും സദസിലും ചിരി പടര്‍ത്തി. പരിഭാഷകന്‍ തന്റെ വാക്കുകള്‍ കൃത്യമായി വിവര്‍ത്തനം ചെയ്തില്ലെന്ന് മനസിലാക്കിയ പ്രധാനമന്ത്രി 'പക്ഷേ സന്ദേശം പോകേണ്ട സ്ഥലത്തേക്ക് പോയി' എന്ന് ചിരിയോട് പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടര്‍ന്നത്.
വിഴിഞ്ഞം തുറമുഖത്തെ നവയുഗ വികസനത്തിന്റെ പ്രതീകമെന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ''ഒരു വശത്ത്, നിരവധി അവസരങ്ങളുള്ള ഒരു വലിയ കടലുണ്ട്, മറുവശത്ത്, പ്രകൃതിയുടെ സൗന്ദര്യമുണ്ട്, അതിനിടയില്‍ ഈ 'വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം' ഉണ്ട്, അത് നവയുഗ വികസനത്തിന്റെ പ്രതീകമാണ്,''- മോദി പറഞ്ഞു.
കൂടുതല്‍ സ്വകാര്യ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പ്രസംഗത്തെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയില്‍ നിന്നും ഇത് കേട്ടതില്‍ സന്തോഷമുണ്ടെന്നായിരുന്നു മോദിയുടെ വിമര്‍ശനം കലര്‍ന്ന പരിഹാസം.
അതേസമയം, കേരളത്തിന് പുതുയുഗത്തിന്റെ പിറവിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ പറഞ്ഞത്.. സംസ്ഥാനത്തിന് അഭിമാനകരമായ പദ്ധതിയാണെന്നും അദാനി ഗ്രൂപ്പിന് നന്ദിയെന്നും മുഖ്യമന്ത്രി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിക്കായി കേരളം ചെലവഴിച്ച കണക്കുകളും മുഖ്യമന്ത്രി വേദിയില്‍ അവതരിപ്പിച്ചു. പ്രതിസന്ധികളില്‍ തളരാതെ കേരളം മുന്നോട്ടു പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Key Words: Prime Minister Modi, Vizhinjam Port
COMMENTS