ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്തോ-പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍...
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്തോ-പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനം ഈ മാസം 19ന്. 18 ന് കേരളത്തില്‍ എത്തുന്ന രാഷ്ട്രപതിക്ക് താമസസൗകര്യമൊരുക്കിയിരിക്കുന്നത് കുമരകത്താണ്.
സംഘര്‍ഷത്തില്‍ അയയവുവന്നതോടെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഷ്ട്രതി ശബരിമല അയ്യപ്പ ദര്‍ശനത്തിന് ഒരുങ്ങുന്നത്.
ഇത് രണ്ടാമത്തെ രാഷ്ട്രപതിയാണ് ശബരിമല സന്ദര്‍ശനം നടത്തുന്നത്. 1973 ഏപ്രില്‍ 10 ന് അന്നത്തെ രാഷ്ട്പ്രതിയായിരുന്ന വി വി ഗിരിയാണ് ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കും.
Key words: President Droupadi Murmu, Sabarimala
COMMENTS