ഗാസസിറ്റി: ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ ഇസ്രായേലിനോട് ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ലിയോ പതി...
ഗാസസിറ്റി: ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ ഇസ്രായേലിനോട് ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ.
ഗാസയിലെ സ്ഥിതി പൂര്‍വാധികം ആശങ്കാജനകവും ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തന്റെ ആദ്യ പ്രതിവാരകൂടിക്കാഴ്ചയില്‍ തീര്‍ഥാടകരെ അഭിസംബോധനചെയ്യുകയായിരുന്നു മാര്‍പാപ്പ.
പലസ്തീനിലെ കുട്ടികളുള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗങ്ങളെ ഇല്ലാതാക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഗാസയെ പട്ടിണിക്കിടുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഒരു മാസത്തിനിടെ ആശുപത്രികളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും അടക്കം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 3340 പേരാണ് കൊല്ലപ്പെട്ടത്.
Key Words: Pope Leo XIV, Israel , Gaza Attack
COMMENTS