ആലപ്പുഴ : സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദ്ദിച്ച യൂട്യൂബ് വ്‌ളോഗര്‍ക്കെതിരെ ആലപ്പുഴ വനിത പോലീസ് കേസെടുത്തു. നിലവില്‍...
ആലപ്പുഴ : സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദ്ദിച്ച യൂട്യൂബ് വ്‌ളോഗര്‍ക്കെതിരെ ആലപ്പുഴ വനിത പോലീസ് കേസെടുത്തു. നിലവില്‍ മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിച്ചുവരുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിന്(27) എതിരെയാണ് പരാതി.
സഹോദരിയായ റോഷ്‌നിക്ക് അച്ഛന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ആഭരണം വില്‍ക്കുന്നതിനെ പറ്റി തര്‍ക്കമുണ്ടാവുകയും പ്രതി സഹോദരിയെ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു.
അമ്മയേയും പരാതിക്കാരിയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രതിയുടെ ഗ്രീന്‍ ഹൗസ് ക്ലീനിംഗ് സര്‍വീസ് എന്ന യുട്യൂബ് ചാനല്‍ വഴിയും മറ്റ് സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
KeyWords: Police Case,Vlogger Rohith, Green House
COMMENTS