Korean woman flies drone over Padmanabhaswamy temple
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ളോഗര്‍ യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിവരങ്ങള്‍ക്കായി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചു. യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് നിഗമനം.
കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് കൊറിയന്‍ വ്‌ളോഗറായ യുവതി ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതരും പൊലീസും എന്തുദ്ദേശ്യത്തോടെയാണ് യുവതി ഡ്രോണ്‍ പറത്തിയതെന്ന അന്വേഷണത്തിലാണ്. യുവതി ക്ഷേത്രത്തിനു സമീപം എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: Padmanabhaswamy temple, Drone, Korean woman, Police
COMMENTS