അമൃത്സര്‍ : പഞ്ചാബിലെ അമൃത്സറിലെ അഞ്ച് ഗ്രാമങ്ങളിലായി വിഷമദ്യം കഴിച്ച് 14 പേര്‍ മരിച്ചു. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില...
അമൃത്സര്‍ : പഞ്ചാബിലെ അമൃത്സറിലെ അഞ്ച് ഗ്രാമങ്ങളിലായി വിഷമദ്യം കഴിച്ച് 14 പേര്‍ മരിച്ചു. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തില്‍ ഇന്നലെ രാത്രി 9.30-ഓടെയായിരുന്നു സംഭവം. മദ്യം വിതരണം ചെയ്ത 5 പേരെ അറസ്റ്റ് ചെയ്തതായി അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. പ്രഭ്ജിത് സിംഗ്, കുല്‍ബീര്‍ സിംഗ്, സാഹിബ് സിംഗ്, ഗുര്‍ജന്ത് സിംഗ്, നിന്ദര്‍ കൗര്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുള്ള നാലാമത്തെ മദ്യ ദുരന്തമാണ് പഞ്ചാബിലുണ്ടാവുന്നത്. വ്യാജ മദ്യം നിര്‍മ്മിച്ചവരെ കണ്ടെത്താനും നടപടി തുടങ്ങി. സംഭവത്തില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭംഗാലി, പടല്‍പുരി, മാരാരി കലന്‍, തെരേവാള്‍, തല്‍വണ്ടി ഗുമാന്‍ എന്നീ അഞ്ച് ഗ്രാമങ്ങളിലാണ് മരണം സംഭവിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Key Words: Hooch Tragedy, Punjab
COMMENTS