തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി 'പിണറായി ദി ലെജന്‍ഡ്' ഇന്ന് പ്രകാശിപ്പിക്കും. ചലച്ചിത്ര താരവു...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി 'പിണറായി ദി ലെജന്‍ഡ്' ഇന്ന് പ്രകാശിപ്പിക്കും. ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എം പി എന്നിവര്‍ പങ്കെടുക്കും.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഒരുക്കിയത്. ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന മുഖ്യമന്ത്രിയെക്കുറിച്ച് കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കുന്നത്.
അല്‍ത്താഫ് റഹ്‌മാനാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. രചന: പ്രസാദ് കണ്ണന്‍. രാജ്കുമാര്‍ രാധാകൃഷ്ണനാണ് സംഗീത സംവിധാനം. ക്യാമറ: പ്രവീണ്‍ ചക്രപാണി, പ്രൊജക്റ്റ് ഡിസൈനര്‍: ബാലു ശ്രീധര്‍, എഡിറ്റിങ്: സുനില്‍ എസ് പിള്ള. 'തുടരും പിണറായി മൂന്നാമതും' എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.
Key Words: Pinarayi Vijayan, 'Pinarayi the Legend' Documentary
COMMENTS