പാലക്കാട് : റാപ്പര്‍ വേടന്റെ പരിപാടിക്കിടെ കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗര...
പാലക്കാട് : റാപ്പര്‍ വേടന്റെ പരിപാടിക്കിടെ കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭ.
കോട്ടമൈതാനത്ത് വേടന്റെ പരിപാടിക്ക് തിക്കും തിരക്കും ഉണ്ടായതോടെ നഗരസഭസ്ഥാപിച്ച ഇരിപ്പിടങ്ങള്‍ അടക്കം തകര്‍ന്നിരുന്നു. ഇന്നലെ പാലക്കാട് കോട്ടമൈതാനത്ത് വേടന്റെ പാട്ട് കേള്‍ക്കാനും കാണാനും എത്തിയത് പതിനായിരങ്ങളായിരുന്നു. തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ പോലീസിന് പല തവണ ലാത്തിയെടുക്കേണ്ടി വന്നു.
ഇതിനിടയല്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കോട്ട മൈതാനത് സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബെഞ്ചുകളും. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വെച്ച ഡെസ്റ്റ് ബിനുകളും തകര്‍ന്നു.
Key Words: Rapper Vedan, Palakkad Municipality, BJP
COMMENTS