ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറില്‍ കുടുംബത്തിനടക്കം ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന് പാക്ക...
ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറില്‍ കുടുംബത്തിനടക്കം ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന് പാക്ക് സര്‍ക്കാറില്‍ നിന്നും കോടികള്‍ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെ 14 പേരാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത്.
ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീരുമാനിച്ചിരുന്നു. ഇതിലാണ് അസറിനും നഷ്ടപരിഹാരം ലഭിക്കുക. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ് ദ് ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Key Words: Pakistan Government, Terrorist Masood Azhar
COMMENTS