ന്യൂഡല്‍ഹി : പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഏതുനിമിഷവും ഇന്ത്യയില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന ഭീതിയില്‍ സുരക്ഷ ശക്തമാക്കി പാക്കിസ്ഥാന്...
ന്യൂഡല്‍ഹി : പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഏതുനിമിഷവും ഇന്ത്യയില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന ഭീതിയില്‍ സുരക്ഷ ശക്തമാക്കി പാക്കിസ്ഥാന്. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാഗ അതിര്‍ത്തി പാക്കിസ്ഥാന് അടച്ചു.
അതേസമയം, അട്ടാരി അതിര്‍ത്തി വഴി പാക്കിസ്ഥാന് പൗരന്മാരെ കടത്തിവിടുന്നത് ഇന്ത്യ തുടരും. ഏപ്രില്‍ 30 മുതല്‍ അതിര്‍ത്തി അടച്ചിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാക്കിസ്ഥാന് പൗരന്മാര്ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
കറാച്ചിയിലും ലഹോറിലും പാക്കിസ്ഥാന് വ്യോമഗതാഗതം തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് നടപടിയെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളാല്‍ ഗില്‍ഗിറ്റ്, സ്കാര്‍ഡു, പാക് അധീന കശ്മീരിലെ മറ്റു വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും പാക്കിസ്ഥാന് റദ്ദാക്കി. പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Key Words: Pakistan, Wagah Border, Pahalgam Attack
COMMENTS