ഇസ്ലാമാബാദ് : പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 11 പാക് സൈനികര്‍ മരിച്ചതായി പാകിസ്താന്‍ സൈന്യം സ...
ഇസ്ലാമാബാദ് : പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 11 പാക് സൈനികര്‍ മരിച്ചതായി പാകിസ്താന്‍ സൈന്യം സ്ഥിരീകരിച്ചു. നാല് ദിവസമായി നടന്ന ആക്രമണത്തില്‍ പാകിസ്താന്‍ സൈന്യത്തിലെയും വ്യോമസേനയിലെയും എഴുപത്തിയെട്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി പാകിസ്താന്‍ സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പാക് വ്യോമസേനയില്‍ നിന്നുള്ളവരില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ്, ചീഫ് ടെക്‌നീഷ്യന്‍ ഔറംഗസേബ്, സീനിയര്‍ ടെക്‌നീഷ്യന്‍ നജീബ്, കോര്‍പ്പറല്‍ ടെക്‌നീഷ്യന്‍ ഫാറൂഖ്, സീനിയര്‍ ടെക്നീഷ്യന്‍ മുബാഷിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കൂടാതെ പാക് സൈനികരായ നായിക്ക് അബ്ദുള്‍ റഹ്‌മാന്‍, ലാന്‍സ് നായിക് ദിലാവര്‍ ഖാന്‍, ലാന്‍സ് നായിക് ഇക്രമുള്ള, നായിക് വഖാര്‍ ഖാലിദ്, ശിപായി മുഹമ്മദ് അദീല്‍ അക്ബര്‍, ശിപായി നിസാര്‍ എന്നിവരും ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു.
Key Words: Pakistan Army, Operation Sindoor
COMMENTS