ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പി മുഖ്യസൂത്രധാരനുലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡറുമായ സൈഫുള്ള കസൂരി അടുത്തിടെ പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന ഇ...
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പി മുഖ്യസൂത്രധാരനുലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡറുമായ സൈഫുള്ള കസൂരി അടുത്തിടെ പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന ഇന്ത്യാ വിരുദ്ധ റാലിയില്‍ പങ്കെടുത്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ചില വീഡിയോകളും വാര്‍ത്തയ്ക്ക് തെളിവെന്നോണം സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. സൈഫുള്ള കസൂരി പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന റാലിയില്‍ ഇന്ത്യാ വിരുദ്ധ, ജിഹാദി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതായി കാണാം. പാകിസ്ഥാന്‍ മര്‍കാസി മുസ്ലിം ലീഗ് (പിഎംഎംഎല്‍) സംഘടിപ്പിച്ച ഒരു റാലിയായിരുന്നു ഇത്. ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരെ 'രക്തസാക്ഷികള്‍' എന്ന് ഖാലിദ് എന്ന കസൂരി പ്രശംസിക്കുന്നതും കേള്‍ക്കാം. ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകനും കൊടുംഭീകരനുമായ ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദിനൊപ്പമാണ് ഇയാള്‍ റാലിയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം ആസൂത്രണം ചെയ്തത് കസൂരിയാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ ആക്രമണത്തിന് പിന്നില്‍ എല്‍ഇടിയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ തീവ്രവാദികളാണെന്നും വിശ്വസിക്കുന്നുണ്ട്.
'പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന നിലയില്‍ എന്നെ കുറ്റപ്പെടുത്തി, ഇപ്പോള്‍ എന്റെ പേര് ലോകമെമ്പാടും പ്രശസ്തമാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന റാലിയില്‍ കസൂരി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടിലുണ്ട്.
Key Words: Pahalgam Terror Attack,, Lashkar Terrorist, Saifullah Kasuri , Lahore
COMMENTS