Nipah virus confirmed in Malappuram
മലപ്പുറം: വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിലെന്ന് ആരോഗ്യവകുപ്പ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 49 പേരാണ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 49 പേരില്‍ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരാണ്. ഇതില്‍ ആറ് പേര്‍ക്ക് രോഗ ലക്ഷണങ്ങളുമുണ്ട്.
അതേസമയം പ്രദേശത്ത് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 25 നാണ് വളാഞ്ചേരി സ്വദേശിനി സ്വകാര്യ ക്ലിനിക്കില്‍ കടുത്ത പനിക്ക് ചികിത്സ തേടിയത്. മെയ് ഒന്നിന് ഇവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.
പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ നിപ ലക്ഷണങ്ങള്‍ കണ്ടതോടെ ഇന്നലെ ഇവരുടെ ശ്രവ സാമ്പിള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഈ പരിശോധനഫലം പോസിറ്റീവാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച മേഖലയിലെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്മെന്റ് സോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Keywords: Nipah virus, Malappuram, Positive, Result
 

 
							     
							     
							     
							    
 
 
 
 
 
COMMENTS