തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് പ്രവേശമെന്ന ആവശ്യം നീളുന്നത് പിവി അന്‍വറിന് തിരിച്ചടി. മാത്രമല്ല, മാനസികമായി എതി...
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് പ്രവേശമെന്ന ആവശ്യം നീളുന്നത് പിവി അന്‍വറിന് തിരിച്ചടി. മാത്രമല്ല, മാനസികമായി എതിര്‍പ്പുള്ള ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തതതോടെ കടുത്ത അമര്‍ഷത്തിലാണ് പി.വി.അന്‍വറും അനുയായികളും.
അന്‍വറിനെ അനുനയിപ്പിക്കാന്‍ കെപിസിസി ശ്രമിക്കുന്നുണ്ടെങ്കിലും ചതിക്കപ്പെട്ടുവെന്ന പ്രതീതിയാണ് അന്‍വറിനുള്ളതെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. എല്‍ഡിഎഫിനെ നിലമ്പൂരില്‍ മുട്ടുകുത്തിച്ച് തന്റെ രാഷ്ട്രീയപ്രസക്തി തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ അന്‍വറിനു പക്ഷേ അത്ര അനുകൂലമായ പ്രതികരണമല്ല കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
അന്‍വറിന്റെ വിലപേശലിനു വഴങ്ങേണ്ടതില്ലെന്നുള്ള തീരുമാനത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ കളത്തിലിറക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
Key Words : Nilambur by-election, PV Anwar, UDF
COMMENTS