കൊച്ചി : സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴിചാരിയ ദേശീയപാത തകര്‍ച്ചയില്‍ കടുത്ത നടപടിയുമായി കേന്ദ്രം. ദേശീയപാത പ്രൊജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ്...
കൊച്ചി : സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴിചാരിയ ദേശീയപാത തകര്‍ച്ചയില്‍ കടുത്ത നടപടിയുമായി കേന്ദ്രം. ദേശീയപാത പ്രൊജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. എന്‍ എച്ച് എ ഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. സുരക്ഷാ കണ്‍സള്‍ട്ടന്റ്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കരാറുകാരന്‍ മേല്‍പ്പാലം സ്വന്തം ചെലവില്‍ നിര്‍മിക്കണമെന്നും ഉത്തരവുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം.
അതേസമയം, വിശദമായ പഠനത്തിന് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയെ രൂപീകരിച്ചു. ദേശീയപാത 66ലെ 17 ഇടങ്ങളിലെ എംബാങ്ക്‌മെന്റ് ഉയരഭിത്തി നിര്‍മാണം സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തും.
Key Words: National Highway Collapse
COMMENTS