വാഷിങ്ടന്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ യുഎസ് സര്‍ക്കാരിന്റെ പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയായ ഡോജില്‍ (ഡ...
വാഷിങ്ടന്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ യുഎസ് സര്‍ക്കാരിന്റെ പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയായ ഡോജില്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) നിന്ന് പടിയിറങ്ങി ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്
ക്. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്നും വ്യക്തമാക്കിയാണ് മസ്‌കിന്റെ മടക്കം. പ്രസിഡന്റിന്റെ വലം കയ്യായിരുന്ന മസ്‌ക് ട്രംപിന് നന്ദി അറിയിച്ചാണ് ഡോജ് തലപ്പത്ത് നിന്ന് പടിയിറങ്ങുന്നത്.
''ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും'' - മസ്‌ക് എക്‌സില്‍ കുറിച്ചു.
ട്രംപിന്റെ തീരുവ നയങ്ങളോട് കടുത്ത എതിര്‍പ്പായിരുന്നു മസ്‌കിനെന്നും ഇതില്‍ ഇരുവരും രണ്ടു തട്ടിലായിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതാണ് ട്രംപ് ഏല്‍പ്പിച്ച സുപ്രധാന പദവിയില്‍ നിന്നും പിന്മാറാന്‍ മസ്‌കിനെ പ്രേരിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.
യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരിഫുമായി ബന്ധപ്പെട്ട നിയമനിര്‍മാണം, ഫെഡറല്‍ കമ്മി വര്‍ദ്ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്‌ക് വിലയിരുത്തിയിരുന്നു. ബില്ലിനെ മനോഹരമാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.
Key Words: Elon Musk, Donald Trump, DOGE
COMMENTS