Mumbai Indians qualified for the second qualifier by defeating Gujarat Titans by 20 runs in the first eliminator
മുല്ലൻപുർ: ഒന്നാം എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിനു വീഴ്ത്തി മുംബയ് ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ കടന്നു.
ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയർ പഞ്ചാബ് കിങ്സിനെ മുംബയ് നേരിടും. ആ മത്സരത്തിലെ വിജയികളായിരിക്കും ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുക.
ആദ്യം ബാറ്റ് ചെയ്ത മുംബയ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എടുക്കുകയായിരുന്നു.
മറുപടിക്ക് ഇറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു. രണ്ട് പന്തിൽ ഒരു റൺ മാത്രമെടുത്ത ഗില്ലിനെ ട്രെൻഡ് ബോൾട്ട് ബൗൾഡ് ആക്കുകയായിരുന്നു.
ഗില്ലിൻ്റെ പതനം കാര്യമാക്കാതെ റൺ മെഷീൻ സായി സുദർശൻ ഒരറ്റത്ത് അടിച്ചു കസറി. 49 പന്തിൽ 80 റൺസ് ആണ് സായി സുദർശൻ നേടിയത്.
സുദർശന് നല്ല പിന്തുണ നൽകിയിരുന്ന കുശാൽ മെൻഡിസ് 20 റൺസ് എടുത്തു നിൽക്കെ ഹിറ്റ് വിക്കറ്റ് ആയി പുറത്തായി.
വാഷിംഗ്ടൺ സുന്ദർ 24 പന്തിൽ 48 റൺസ് എടുത്ത് സായ് സുദർശന് മികച്ച പിന്തുണ നൽകി.
ഇംപാക്ട് താരമായി ഇറങ്ങിയ റുഥർഫോർഡ് 24 റൺസ് എടുത്തു. തെവാത്തിയ (16), ഷാരൂഖ് ഖാൻ (13) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.
റാഷിദ് ഖാൻ റൺസ് ഒന്നും എടുക്കാതെ പുറത്താകാതെ നിന്നു.
മുംബയ്ക്കായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ജസ്പ്രീത് ബുംറ, ആർ ഗ്ളീസൺ, സാൻ്റ്നർ, അശ്വിനി കുമാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഓപ്പണർ രോഹിത് ശർമ 50 പന്തിൽ 81 റൺസ് എടുത്തു. നാല് സിക്സും 9 ബൗണ്ടറികളും അടങ്ങിയതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ജോണി ബെയർസ്റ്റോ 22 പന്തിൽ 47 റൺസ് എടുത്തു.
20 പന്തിൽ 33 റൺസ് എടുത്ത് സൂര്യകുമാർ യാദവും 11 പന്തിൽ 25 റൺസ് എടുത്ത തിലക് വർമ്മയും ഗംഭീര പ്രകടനം നടത്തി.
അവസാന ഓവറുകളിൽ കത്തിക്കയറിയ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 9 പന്തിൽ 22 റൺസ് എടുത്തു. പ്രസിദ്ധ് കൃഷ്ണ, സായ് കിഷോർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജിനാണ്.
ummary: Mumbai Indians qualified for the second qualifier by defeating Gujarat Titans by 20 runs in the first eliminator
COMMENTS