ന്യൂഡൽഹി: പഹൽഗാമിൽ ഉണ്ടായതുപോലുള്ള ആക്രമണങ്ങൾ ഇനിയുണ്ടായാൽ അതു പാകിസ്ഥാൻ്റെ സർവനാശത്തിൽ കലാശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്...
ന്യൂഡൽഹി: പഹൽഗാമിൽ ഉണ്ടായതുപോലുള്ള ആക്രമണങ്ങൾ ഇനിയുണ്ടായാൽ അതു പാകിസ്ഥാൻ്റെ സർവനാശത്തിൽ കലാശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നറിയിപ്പ്.
പാകിസ്ഥാനും പാക് പിന്തുണയുള്ള ഭീകരർക്കും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ഭീകര കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളുടെ ഭാഗമായ ഓപറേഷൻ സിന്ദൂരിനെ 'പുതിയ സാധാരണത്വം' എന്നാണ് മോഡി ആവർത്തിച്ചു വിശേഷിപ്പിച്ചത്.
ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ കരുത്ത് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഇന്നലെ രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ച തീവ്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ പുതിയ നയത്തിലെ അടിസ്ഥാനപരമായ മാറ്റത്തെ മോഡി അടിവരയിടുകയും ചെയ്തു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ ഭീകര സംഘടനയുടെ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ, കൊല്ലപ്പെട്ട പഹൽഗാമിലേതു പോലുള്ള ആക്രമണം ആവർത്തിക്കുകയാണെങ്കിൽ ഇന്ത്യൻ സായുധ സേന ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
1971-ലെ യുദ്ധത്തിനുശേഷം ഇന്ത്യയുടെ ആദ്യത്തെ സൈനിക ദൗത്യമായ സിന്ദൂർ, ആവശ്യമുള്ളിടത്തോളം കാലം ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനുള്ള സജീവമായ പ്രവർത്തനമായി തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങളുടെ ഉദ്ദേശ്യം വ്യക്തമാണ്... ഇനിയൊരു ആക്രമണം ഉണ്ടായാൽ ഇന്ത്യ പ്രതികരിക്കും. 2016-ൽ ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനും 2019-ലെ പുൽവാമ ആക്രമണത്തിന് ശേഷം ബാലകോട്ട് വ്യോമാക്രമണത്തിലും നമ്മൾ ഇന്ത്യയുടെ സൈനിക ശേഷി കണ്ടു..."
" ഓപ്പറേഷൻ സിന്ദൂർ എന്നത് പുതിയ സാധാരണത്വമാണ് ," എന്നു പറഞ്ഞ പ്രധാനമന്ത്രി, " നമ്മുടെ പൗരന്മാർക്കെതിരെ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരാക്രമണങ്ങൾക്കെതിരെ നിർണായക നടപടി സ്വീകരിക്കുക" എന്നത് ഇന്ത്യൻ സർക്കാരുകളുടെ നയമായി മാറുമെന്ന് ഊന്നിപ്പറഞ്ഞു.
പഞ്ചാബിലെ ആദംപൂർ വ്യോമസേനാ താവളത്തിലെ ടാർമാക്കിൽ നിന്നാണ് പ്രധാനമന്ത്രിയുടെ ശക്തമായ സന്ദേശം എത്തിയത്. കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ചെറുക്കുന്നതിൽ ആദംപൂരിലെ എസ് 400 പ്രതിരോധ സംവിധാനം നിർണായക പങ്ക് വഹിച്ചു.
പാക് ആക്രമണങ്ങളെയും മുൻകാലങ്ങളിലെ നിരവധി ഭീകരാക്രമണങ്ങളെയും ചെറുത്ത് രാഷ്ട്രത്തെ പ്രതിരോധിച്ചതിന് സായുധ സേനയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഇടയ്ക്കിടെ ' ഭാരത് മാതാ കീ ജയ്' വിളികൾ മുഴക്കിക്കൊണ്ടാണ് മോദി തന്റെ പ്രസംഗം തുടർന്നത്.
COMMENTS