ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രണമണത്തിന് മറുപടി നല്‍കി ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം. ആക്രമണം ഇന്നു പുലര...
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രണമണത്തിന് മറുപടി നല്‍കി ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം. ആക്രമണം ഇന്നു പുലര്‍ച്ചെ 1.44 ഓടെ. ഓപ്പറേഷന്‍ 'സിന്ദൂര്‍' എന്ന പേരിലാണ് ആക്രമണം നടത്തിയത്. ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടന്ന ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണം വിജയമെന്ന് വ്യക്തമാക്കിയ സൈന്യം, വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും അറിയിച്ചു. ഇന്ത്യയില്‍ കനത്ത ജാഗ്രത. തന്ത്ര പ്രധാന മേഖലകളില്‍ സുരക്ഷ കൂട്ടി. അതിര്‍ത്തിയില്‍ അതീവ ജാഗ്രത. ജനങ്ങളെ ഒഴിപ്പിക്കുന്നു. ശ്രീനഗര്‍, ജമ്മു, ലേ, അമൃത്സര്‍, ധര്‍മ്മശാല ശാല വിമാനത്താവളങ്ങള്‍ അടച്ചു. ആക്രമണം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു.
ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ട ദൗത്യം നടത്തിയത്. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്ലി, മുരിഡ്ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം.
ലഷ്‌കറെ തയ്ബയുടെ ആസ്ഥാനമാണ് മുരിഡ്ക്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവല്‍പുര്‍. ആക്രമണത്തിനു പിന്നാലെ 'നീതി നടപ്പാക്കി'യെന്ന് കരസേന പ്രതികരിച്ചു.
Key Words: Missile Attack, Pakistan, India , Operation Sindoor
COMMENTS