Minister A.K Saseendran about case against Vedan
കൊച്ചി: വേടനെതിരായ കേസില്‍ നിലപാട് തിരുത്തി വനം മന്ത്രി എ.കെ ശശീന്ദ്രന്. വേടനെതിരായ പുലിപ്പല്ല് കേസില്‍ സുരേഷ് ഗോപിക്കും മോഹന്‍ലാലിനും ലഭിച്ച നീതി വേടന് ലഭിച്ചില്ലെന്ന് പറഞ്ഞ മന്ത്രി പൊതുവികാരം മാനിക്കാനുള്ള ബാധ്യത വനം വകുപ്പിന് ഉണ്ടെന്നും വ്യക്തമാക്കി.
അതേസമയം ആദ്യം വേടന്റെ അറസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രതികരണമായിരുന്നു മന്ത്രിയുടേത്. പെട്ടന്നുള്ള നിലപാട് മാറ്റത്തിന്റെ കാരണം വ്യക്തമല്ല.
വേടനെതിരെ കേന്ദ്ര നിയമപ്രകാരമാണ് കേസെടുത്തതെന്നു പറഞ്ഞ മന്ത്രി വിഷയത്തില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കുമെന്നും പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തര അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: A.K Saseendran, Vedan, Case, Arrest
COMMENTS