തിരുവനന്തപുരം : മെയ് 29, 30, 31 തീയ്യതികളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോട്ടയത്തും കോഴിക്കോട്ടും നടത്താനിരുന്ന യോഗങ്ങള്‍ മാറ്റി. കനത്...
തിരുവനന്തപുരം : മെയ് 29, 30, 31 തീയ്യതികളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോട്ടയത്തും കോഴിക്കോട്ടും നടത്താനിരുന്ന യോഗങ്ങള്‍ മാറ്റി. കനത്ത കാലവര്‍ഷവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ തുടരുന്ന പശ്ചാത്തലത്തിലാണിത്.
29 നു കോട്ടയത്ത് നടക്കേണ്ടിയിരുന്ന മേഖലാ അവലോകന യോഗം, കോട്ടയം സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയന്‍സ് സെന്റര്‍ ഉല്‍ഘാടനം, 30 നു നടക്കേണ്ടിയിരുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം, 31 നു കോഴിക്കോട് തീരുമാനിച്ചിരുന്ന യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം എന്നീ പരിപാടികളാണ് മറ്റൊരവസരത്തിലേക്ക് മാറ്റിയത്.
Key Words: Chief Minister , Pinarayi Vijayan, Meetings, Kerala Rain
COMMENTS