മാര്‍വല്‍ സ്റ്റുഡിയോസിന്റെ പുതിയ ചിത്രം അവഞ്ചേഴ്സ്: ഡൂംസ്ഡേ 2026 ഡിസംബ 18 ന് റിലീസ് ചെയ്യും. ചിത്രം 2026 മെയ് 1 ന് റിലീസ് ചെയ്യുമെന്നാണ് നേര...
മാര്‍വല്‍ സ്റ്റുഡിയോസിന്റെ പുതിയ ചിത്രം അവഞ്ചേഴ്സ്: ഡൂംസ്ഡേ 2026 ഡിസംബ 18 ന് റിലീസ് ചെയ്യും. ചിത്രം 2026 മെയ് 1 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് നീണ്ടതോടെ സ്റ്റുഡിയോ പുതിയ തീയതി നിശ്ചയിക്കുകയായിരുന്നു.
വന്‍ താരനിരയുമായി എത്തുന്ന ചിത്രം നിര്‍മ്മാണത്തിനും ചിലവഴിച്ചിരിക്കുന്നത് വന്‍ തുകയാണ്. അതിനാല്‍ തന്നെ ചിത്രം ലാഭകരമായി ബിസിനസ് നേടി എന്ന അവസ്ഥയില്‍ എത്താന്‍ ചിത്രം ആഗോള വ്യാപകമായി 200 കോടി യുഎസ് ഡോളര്‍ എങ്കിലും നേടേണ്ടി വരും എന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്.
ലോക സിനിമയില്‍ 2 ബില്ല്യണ്‍ യുഎസ് ഡോളര്‍ എന്ന നേട്ടം നേടിയ ചിത്രങ്ങള്‍ വെറും ആറെണ്ണം മാത്രമാണ്. അവതാര്‍ (2009), ടൈറ്റാനിക് (1997), അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം (2019), സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്സ് അവേക്കന്‍സ് (2015), അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍ (2018), അവതാര്‍: ദി വേ ഓഫ് വാട്ടര്‍ (2022) എന്നിവയാണ് ഈ നേട്ടം നേടിയ ചിത്രങ്ങള്‍. ഈ ലിസ്റ്റില്‍ എത്തിയാല്‍ മാത്രമായിരിക്കും അടുത്ത അവഞ്ചേഴ്സ് ചിത്രം ഹിറ്റായി മാറുക.
COMMENTS