തിരുവനന്തപുരം: നന്തൻകോട്ട് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലു പേരെകൂട്ടക്കൊല ചെയ്ത കേസിലെ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവ്...
തിരുവനന്തപുരം: നന്തൻകോട്ട് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലു പേരെകൂട്ടക്കൊല ചെയ്ത കേസിലെ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷാ വിധിച്ചു. ഇതിന് പുറമെ 15 ലക്ഷം രൂപ പിഴയും വിധിച്ചു.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, വീട് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. അഡിഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വീട് നശിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും കൂടി 12 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.
ഈ ശിക്ഷ ആദ്യം അനുഭവിക്കണം. തുടർന്നായിരിക്കും ജീവപര്യന്തം ശിക്ഷ വരിക. 15 ലക്ഷം പിഴത്തുക അമ്മാവൻ ജോസ് സുന്ദരത്തിന് നൽകണം.
അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫസർ രാജാ തങ്കം, സഹോദരി കരോലിൻ, ജീൻ പത്മയുടെ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.
മരിക്കുന്നവരുടെ ആത്മാവ് ശരീരം വിട്ട് സ്വർഗ്ഗത്തിലേക്ക് പറന്നു പോകുന്ന ആസ്ട്രൽ പ്രൊജക്ഷൻ സാത്താൻ സേവയാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് കേഡൽ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിരുന്നു.
പിന്നീട് ഇയാൾ മൊഴി മാറ്റുകയും പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള തന്നോട് നിരന്തരം കാണിച്ച അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു.
സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
Keywords: Kedal Raja, Astral Projection, Nanthancode
COMMENTS