തിരുവനന്തപുരം : വഞ്ചിയൂരില്‍ സീനിയര്‍ അഭിഭാഷകനില്‍ നിന്ന് ക്രൂരമര്‍ദനമേറ്റ അഡ്വ. ശ്യാമിലിയെ നേരില്‍ കണ്ട് നിയമമന്ത്രി പി രാജീവ്. വിഷയം ബാര്...
തിരുവനന്തപുരം : വഞ്ചിയൂരില്‍ സീനിയര്‍ അഭിഭാഷകനില്‍ നിന്ന് ക്രൂരമര്‍ദനമേറ്റ അഡ്വ. ശ്യാമിലിയെ നേരില്‍ കണ്ട് നിയമമന്ത്രി പി രാജീവ്. വിഷയം ബാര്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിഭാഷകനായ ബെയ്ലിന്‍ ദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
വഞ്ചിയൂരിലെത്തി അഭിഭാഷകയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ജൂനിയര്‍ അഭിഭാഷര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു. വളരെ ഗൗരവമായി തന്നെ സര്‍ക്കാര്‍ വിഷയത്തെ കാണുന്നു. കുറ്റവാളിയെ പിടികൂടുന്നതിന് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കും. മറ്റു നടപടികള്‍ ബന്ധപ്പെട്ട സംവിധാനങ്ങളിലൂടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
Key words: Law Minister P Rajeev, Adv. Shyamily
COMMENTS