Large pothole formed in Palakkad - Thrissur highway
പാലക്കാട്: ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞുതാണു. അറ്റകുറ്റപ്പണി നടക്കുന്ന പാലക്കാട് - തൃശൂര്‍ ദേശീയപാതയില്‍ ആലത്തൂരാണ് റോഡ് ഇടിഞ്ഞുതാണ് വലിയ കുഴി രൂപപ്പെട്ടത്.
സ്ഥലത്ത് ഓടയുടെ പണി നടക്കുന്നതിനാല്‍ ഒരു ഭാഗത്ത് റോഡ് അടച്ച് വലതു ഭാഗത്തുകൂടിയാണ് വാഹനങ്ങള്‍ കടന്നു പോയിരുന്നത്. അവിടെയാണ് കുഴി രൂപപ്പെട്ടത്. പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു.
അതേസമയം സംസ്ഥാനത്തെ ദേശീയപാത തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു.
മലപ്പുറം ജില്ലയില്‍നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന് ദേശീയ പാത അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Highway, Palakkad - Thrissur, Alathur, Pothole
COMMENTS