കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിലെ അനിഷ്ടം വ്യക്തമാക്കി കെ. സുധാകരന്‍. തന്നെ മാറ്റിയത് തെറ്റല്ലെങ്കിലും ശരിയായില്ല...
കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിലെ അനിഷ്ടം വ്യക്തമാക്കി കെ. സുധാകരന്‍. തന്നെ മാറ്റിയത് തെറ്റല്ലെങ്കിലും ശരിയായില്ലെന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍.
തിരഞ്ഞെടുപ്പ് നേരിടുന്നതിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും തുടങ്ങിവച്ചു. തന്നെ ഒഴിവാക്കാനുള്ള കാരണം ഇതുവരെ പിടികിട്ടിയിട്ടില്ല. ദീപ ദാസ് മുന്‍ഷി കൊടുത്ത റിപ്പോര്‍ട്ടിനോട് എതിര്‍പ്പുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അംഗീകാരം ആവശ്യമില്ല. ഔദ്യോഗിക സ്ഥാനം ഇല്ലെങ്കിലും പ്രവര്‍ത്തിക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതില്‍ അതൃപ്തിയില്ല. ഉണ്ടെങ്കില്‍ രാജി വച്ചേനെ. പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവായിട്ട് എന്ത് കാര്യം. തന്റെ മാറ്റത്തില്‍ വി.ഡി.സതീശന് റോളുണ്ടെന്നു കരുതുന്നില്ല. ആരുടെയും സപ്പോര്‍ട്ടിനു വേണ്ടി നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
Key Words: K Sudhakaran, KPCC President
COMMENTS